വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/26-05-2014
ബുദ്ധമതവിശ്വാസികൾ ബുദ്ധന്റേയോ മറ്റു സന്ന്യാസിമാരുടേയോ ശരീരാവശിഷ്ടങ്ങൾ പോലെയുള്ള വിശിഷ്ടവസ്തുക്കൾ സൂക്ഷിക്കുന്നതിനായി നിർമ്മിച്ച മൺകൂനയുടെ ആകൃതിയിലുള്ള നിർമ്മിതികളെയാണ് സ്തൂപം എന്നുവിളിക്കുന്നത്. ബുദ്ധമതാരാധനാലയങ്ങളായും മുൻപ് സ്തൂപങ്ങളെ കണക്കാക്കിയിരുന്നു. സ്തൂപം എന്ന വാക്കിനർത്ഥം മൺകൂന എന്നാണ്. ന്യൂഡൽഹിയിലെ ഇന്ദ്രപ്രസ്ഥപാർക്കിലെ ശാന്തി സ്തൂപത്തിന്റേതാണ് ചിത്രം.