വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/26-02-2020
കാടുകളിലും കാവുകളിലും കാണപ്പെടുന്ന ഇരുണ്ട തവിട്ടു നിറമുള്ള പൂമ്പാറ്റയാണ് പുള്ളിപ്പരപ്പൻ. ശരവേഗത്തിൽ പറക്കുന്ന ഇവ വേനൽക്കാലത്ത് വിരളമായിരിയ്ക്കും. തണൽ ഇഷ്ടമുള്ള ഈ പൂമ്പാറ്റകൾ ഇലയുടെ അടിവശത്തിരുന്നാണ് വിശ്രമിയ്ക്കുന്നത്. സ്പർശിനി നോക്കി ആണിനെയും പെണ്ണിനേയും തിരിച്ചറിയാം. ശലഭപ്പുഴുവിനു പച്ച നിറമാണ്.
ഛായാഗ്രഹണം: ബ്രിജേഷ് പൂക്കോട്ടൂർ