വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/26-01-2019
അപ്പോസൈനേസീ കുടുംബത്തിൽ പെട്ട ഒരിനം ഔഷധസസ്യമാണ് വട്ടക്കാക്കക്കൊടി. ഈ സസ്യത്തിന്റെ വിത്തുകൾ സിൽക്ക് നാരുകളോടു കൂടിയ അപ്പൂപ്പൻതാടികളാണ്. കരിനീലക്കടുവ, നീലക്കടുവ എന്നീ ചിത്രശലഭങ്ങളുടെ ലാർവ വട്ടക്കാക്കക്കൊടിയുടെ ഇലകൾ ഭക്ഷിച്ചാണ് വളരുന്നത്. നേത്രരോഗങ്ങൾ, ചുമ, പ്രമേഹം, മഞ്ഞപിത്തം, ത്വക്ക് രോഗങ്ങൾ, പാമ്പിൻവിഷമേൽക്കൽ എന്നിവയ്ക്കും രക്തശുദ്ധീകരണത്തിനും വട്ടക്കാക്കക്കൊടിയുടെ ഭാഗങ്ങൾ ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു.
ഛായാഗ്രഹണം: FarEnd2018