വട്ടക്കാക്കക്കൊടി
ചെടിയുടെ ഇനം
ഒരിനം ഔഷധസസ്യമാണ് വട്ടക്കാക്കക്കൊടി. (ശാസ്ത്രീയനാമം: Dregea volubilis). ആംഗലേയത്തിൽ sneez wort, sneezing silk, cotton milk plant എന്നും പറയുന്നു. എരുക്കിന്റെ കുടുബത്തിൽപെട്ട ഇതിന്റെ വിത്തുകൾ അപ്പൂപ്പൻ താടികളാണ്.[2]
വട്ടക്കാക്കക്കൊടി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Gentianales |
Family: | Apocynaceae |
Genus: | Stephanotis |
Species: | S. volubilis
|
Binomial name | |
Stephanotis volubilis (L.f.) S.Reuss, Liede & Meve
| |
Synonyms[1] | |
|
കരിനീലക്കടുവ, നീലക്കടുവ എന്നീ ചിത്രശലഭങ്ങളുടെ ലാർവ വട്ടക്കാക്കക്കൊടിയുടെ ഇലകൾ ഭക്ഷിച്ചാണ് വളരുന്നത്.
സവിശേഷതകൾ
തിരുത്തുക- ഇവയുടെ ഇലകൾ ലഘുപത്രങ്ങളോടുകൂടിയവയും ജാലികാസിരാവിന്യാസത്തോടു കൂടിയവയുമാണ്. കൂർത്ത അഗ്രഭാഗത്തോടു കൂടിയ ഇവയുടെ ഇലകൾ ഏകദേശം 8-15 സെന്റീമീറ്റർ നീളവും 5-8 സെന്റീമീറ്റർ വീതിയുമുണ്ടായിരിക്കും. [3]
- പത്രകക്ഷത്തിലാണ് ഇവയുടെ പൂക്കൾ വിന്യസിച്ചിരിക്കുന്നത്. പച്ചനിറത്തോടു കൂടിയ ഇവയുടെ പൂക്കൾ വലിപ്പത്തിൽ ചെറുതും സൗരഭ്യമുള്ളവയുമാണ്. [4]
- ഇവയുടെ ഫലങ്ങൾക്ക് 8-15 സെന്റീമീറ്റർ നീളവും 2-6 സെന്റീമീറ്റർ വീതിയുമുണ്ടായിരിക്കും. ഫലങ്ങളുടെ പുറം തൊലി സാമാന്യം കട്ടിയുള്ളതായിരിക്കും.[5]
- അപ്പോസൈനേസീ (apocynaceae)കുടുംബത്തിൽപെട്ട ഇവയുടെ വിത്തുകൾ സിൽക്ക് നാരുകളോടു കൂടിയ അപ്പൂപ്പൻതാടികളായിരിക്കും.[6]
ഔഷധ യോഗ്യ ഭാഗം
തിരുത്തുകഇല, തണ്ട്, വേര്.[2]
ഉപയോഗങ്ങൾ
തിരുത്തുക- നേത്രരോഗങ്ങൾ, ചുമ, പ്രമേഹം, മഞ്ഞപിത്തം, ത്വക്ക് രോഗങ്ങൾ, പാമ്പിൻവിഷമേൽക്കൽ എന്നിവയ്ക്കും രക്തശുദ്ധീകരണത്തിനും ഔഷധമായി ഉപയോഗിക്കുന്നു.[7]
ചിത്രശാല
തിരുത്തുക-
വട്ടക്കാക്കക്കൊടി - പൂക്കൾ
-
വട്ടക്കാക്കക്കൊടി-പൂങ്കുല(നീലിയാർകോട്ടത്ത് നിന്ന്)
-
വട്ടക്കാക്കക്കൊടി ഇലകൾ
അവലംബം
തിരുത്തുക- ↑ "Stephanotis volubilis (L.f.) Stapf". Plants of the World Online. Royal Botanic Gardens, Kew. Retrieved 29 July 2023.
- ↑ 2.0 2.1 വിസി.ബാലകൃഷ്ണൻ, സസ്യ ജാലകം, കൂട് മാസിക, മാർച്ച്
- ↑ "Cotton milk plant". All about Ayurveda & Medicinal Plants. Archived from the original on 2017-12-18. Retrieved 2 ഏപ്രിൽ 2016.
- ↑ "Cotton milk plant". All about Ayurveda & Medicinal Plants. Archived from the original on 2017-12-18. Retrieved 2 ഏപ്രിൽ 2016.
- ↑ "Cotton milk plant". All about Ayurveda & Medicinal Plants. Archived from the original on 2017-12-18. Retrieved 2 ഏപ്രിൽ 2016.
- ↑ "Cotton Milk Plant". Ayurvedic Medicinal Plants. Retrieved 2 ഏപ്രിൽ 2016.
- ↑ "Cotton Milk Plant". Ayurvedic Medicinal Plants. Retrieved 2 ഏപ്രിൽ 2016.
- Flora of Pakistan 2008. 'eFloras. Missouri Botanical Garden, St. Louis, MO & Harvard University Herbaria, Cambridge, MA. 2009 Aug 21 [1].
- Hooker, J.D. 1883. Fl. Brit. Ind. 4: 46.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Dregea volubilis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Wattakaka volubilis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.