മുരിങ്ങയില
മുരിങ്ങയില

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ചെറുമരമാണ് മുരിങ്ങ. ശാസ്ത്രീയനാമം: Moringa oleifera‌. മൊരിംഗേസിയേ (Moringaceae) എന്ന സസ്യകുടുംബത്തിലാണ്‌ മുരിങ്ങയുടെ സ്ഥാനം. പല ദേശങ്ങളിലും വ്യത്യസ്ത ഇനം മുരിങ്ങകളാണ്‌ വളരുന്നത്‌. മൊരിംഗ ഒലേയ്ഫെറ എന്ന ശാസ്ത്രനാമമുള്ള ഇനമാണ്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വളരുന്നത്‌. 10 മീറ്റർ വരെ ഉയര‍ത്തിൽ വളരുന്ന ശാഖകളും ഉപശാഖകളുമുള്ള ചെറുമരമാണ്‌ മുരിങ്ങ. ശാഖകളിൽ നിറയെ ഇളം പച്ചനിറത്തിലുള്ള ഇലകളുടെ സഞ്ചയമുണ്ടാകും. 30 മുതൽ 60 സെ.മീ വരെയുള്ള തണ്ടുകളിലാണ്‌ വൃത്താകാരമുള്ള ഇലകൾ. ശിഖരങ്ങളിൽ വെളുത്തനിറത്തിലുള്ള പൂക്കളാണ്‌ മുരിങ്ങയുടേത്‌.

മുരിങ്ങയിലകളാണ്‌ ചിത്രത്തിൽ.

ഛായാഗ്രഹണം: ചള്ളിയാൻ

തിരുത്തുക