വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-08-2008
ഇരയെ തന്റെ വലയിലേക്ക് ആകർഷിച്ച് അകപ്പെടുത്തുവാൻ ചിലയിനം ചിലന്തികൾ വിരുതരാണ്. പൂക്കൾക്കു സമാനമായ വർണ്ണങ്ങളുള്ള ചിലന്തികൾ പുമ്പാറ്റകളെയും മറ്റ് ചെറു ഈച്ചകളെയും ഇത്തരത്തിൽ കബളിപ്പിക്കുന്നു. ഇത്തരം ചിലന്തികൾ വലയുടെ നടുവിലായാണ് ഇരിപ്പുറപ്പിക്കുന്നത്.
വലയുടെ അടീയിൽ പ്രത്യേകം തയാറാക്കിയ മാളത്തിൽ ഒളിച്ചിരുന്ന് ഇരവലയിൽ കുടുങ്ങുമ്പോൾ വലയിലേക്ക് ഓടിവന്ന് അതിനെ അകപ്പെടുത്തുന്ന രീതിയും ചിലയിനം ചിലന്തികൾ അനുവർത്തിക്കാറുണ്ട്.
ഇരയെ പിടിക്കാൻ കാത്തിരിക്കുന്ന ഒരു ചിലന്തിയും വലയുമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: നോബിൾ