വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-01-2009
ക്രിസ്തീയ സഭചരിത്രത്തില്‍ ഒട്ടേറെ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഒരു ദേവാലയമാണ് അങ്കമാലി സെന്റ് ജോര്‍ജ്ജ് പള്ളി. ക്രി.വ. 450 ലാണ് സ്ഥാപിക്കപ്പെട്ടത്. പഴയ പള്ളി പുതുക്കി 2007 ല്‍ കൂദാശ കര്‍മ്മം നിര്‍വ്വഹിക്കപ്പെട്ടു. തോമാശ്ലീഹ കൊടുങ്ങല്ലൂരില്‍ നിന്നും മലയാറ്റൂരിലേക്കുള്ള യാത്രാമദ്ധ്യേ ഇറങ്ങി എന്ന് വിശ്വസിക്കപ്പെടുന്ന അങ്ങാടിക്കടവിനടുത്താണ് ഈ പള്ളി. തോമാശ്ലീഹ പാലയൂരില്‍ സ്ഥാപിച്ച ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ കുടിയേറിയ ഒരു വിഭാഗമാണ് ഈ പള്ളി സ്ഥാപിച്ചതെന്ന് വിശ്വസിക്കുന്നു. ആദ്യകാലങ്ങളില്‍ കല്‍ദായ രീതിയില്‍ ആരാധന ചെയ്തിരുന്ന സമയത്ത് ഈ പള്ളി ഗിര്‍വാസീസ് പ്രോത്താസീസ് എന്നിവരുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇവിടത്തെ കല്‍ക്കുരിശ് ഏറെ പഴമയുള്ളതാണ്. കേരളത്തിലെ കല്‍ക്കുരിശുകളില്‍ ലക്ഷണമൊത്തത് ഇതാണ് എന്ന് പ്രൊ.ജോര്‍ജ്ജ് മേനാച്ചേരി പറയുന്നു. സമീപത്തുള്ള തോരണക്കല്ലും കൗതുകമുണര്‍ത്തുന്നു.
ഛായാഗ്രഹണം: ചള്ളിയാന്