പേരക്ക
പേരക്ക

സിഡിയം ജനുസിൽപ്പെട്ട സസ്യങ്ങളെയാണ് പേര എന്ന് പറയുന്നത്. ഭക്ഷ്യയോഗ്യമായ ഇതിന്റെ ഫലം പേരക്ക, കൊയ്യാക്ക എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇതിൽ 100-ഓളം ഉഷ്ണമേഖലാ കുറ്റിച്ചെടികളും മരങ്ങളും ഉൾപ്പെടുന്നു. മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, കരീബിയന്റെ ഭാഗങ്ങൾ, വടക്കേ അമേരിക്കയുടെ ഭാഗങ്ങൾ എന്നീ സ്ഥലങ്ങളാണ് പേരയുടെ സ്വദേശം. ഇന്ന് ഉഷണമേഖലയിൽ മിക്കയിടങ്ങളിലും ഉപോഷ്ണമേഖലയിൽ ചിലയിടങ്ങളിലും പേര കൃഷി ചെയ്യപ്പെടുന്നു. ഏറ്റവുമധികം കാണപ്പെടുന്നതും പേര എന്ന് പൊതുവെ വിളിക്കപ്പെടുന്നതുമായ സ്പീഷിസ് ആപ്പിൾ പേരയാണ് (സിഡിയം ഗുജാവ).

ഛായാഗ്രഹണം: അഭിഷേക് ഉമ്മൻ ജേക്കബ് തിരുത്തുക