വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/24-03-2019
അഗസ്ത്യകൂടത്തിൽ, വിശിഷ്യാ കൊല്ലം ജില്ലയിലെ തെന്മലയിൽ മാത്രം കാണപ്പെടുന്ന ഒരിനം മരമാണ് ചെന്തുരുണി. കട്ടിയേറിയ തോലും ചുവന്ന നിറത്തിലുള്ള കറയും ഇതിന്റെ പ്രത്യേകതയാണ്. ചുവന്ന നിറത്തിലുള്ള കറ വരുന്നതിനാലാണ് ഇതിന് ചെന്തുരുണി എന്ന പേര് ലഭിച്ചതെന്നു കരുതപ്പെടുന്നു. പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശവൃക്ഷമായ ചെന്തുരുണി 35 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു വന്മരമാണ്. തടി വീട്ടുപകരണങ്ങൾക്ക് ഉപയോഗിക്കാൻ കൊള്ളാം. മരത്തിന്റെ പേരിൽ നിന്നുമാണ് ചെന്തുരുണി വന്യജീവി സങ്കേതം എന്ന പേര് ലഭിച്ചത്
ഛായാഗ്രഹണം: വിനയരാജ് വി.ആർ.