അഗസ്ത്യകൂടത്തിൽ [2] വിശിഷ്യാ കൊല്ലം ജില്ലയിലെ തെന്മലയിൽ മാത്രം[3] കാണപ്പെടുന്ന ഒരിനം മരമാണ് ചെന്തുരുണി. ഗ്ലൂട്ടാ ട്രാവൻകോറിക്ക (Gluta travancorica) എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. കട്ടിയേറിയ തോലും ചുവന്ന നിറത്തിലുള്ള കറയും ഇതിന്റെ പ്രത്യേകതയാണ്. ചുവന്ന നിറത്തിലുള്ള കറ വരുന്നതിനാലാണ് ഇതിന് ചെന്തുരുണി എന്ന പേര് ലഭിച്ചതെന്നു കരുതപ്പെടുന്നു. 35 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു വന്മരമാണിത്. പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശവൃക്ഷമാണ് ചെന്തുരുണി[4]. തടി ഫർണിച്ചറിന് ഉപയോഗിക്കാൻ കൊള്ളാം[5]. മരത്തിന്റെ പേരിൽ നിന്നുമാണ് ചെന്തുരുണി വന്യജീവി സങ്കേതം എന്ന പേര് ലഭിച്ചത്[6].

ചെന്തുരുണി
Leaves
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: സാപ്പിൻഡേൽസ്
Family: Anacardiaceae
Genus: Gluta
Species:
G. travancorica
Binomial name
Gluta travancorica
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; iucn എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Gluta travancorica, IUCN Red List of Threatened Species
  3. "The Shenthuruni Wildlife Sanctuary". Archived from the original on 2013-02-21. Retrieved 2013-03-07.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-03-06.
  5. http://iwst.icfre.gov.in/database/Xylarium/ifgtb/accessno/tcl/cbrw023.htm
  6. ചെന്തുരുണിയിലെ നിബിഡവനങ്ങൾ , ജീവൻ ടി.വി.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചെന്തുരുണി&oldid=3929094" എന്ന താളിൽനിന്ന് ശേഖരിച്ചത്