വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/23-10-2017
യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിൽ കണ്ടുവരുന്ന ഒരു പക്ഷിയാണ് ചെറിയ മീൻകൊത്തി അഥവാ നീലപൊന്മാൻ. കേരളത്തിലെ ഉൾനാടൻ ജലാശയങ്ങൾക്കു സമീപം എളുപ്പത്തിൽ കണ്ടെത്താവുന്ന ഈ പക്ഷിയ്ക്ക് പൊന്മാൻ എന്നും പേരുണ്ട്. ഏതാണ്ട് 5-6 ഇഞ്ചു വലിപ്പം. ശരീരത്തിന്റെ മുകൾഭാഗം നല്ല തിളങ്ങുന്ന നീല നിറം. അടിവശവും കണ്ണിനോടു ചേർന്നുള്ള ഒരു പട്ടയും തവിട്ടു നിറം. കണ്ണിനു പിന്നിലായി വെളുപ്പു നിറത്തിലുള്ള ഒരു പട്ടയും ഉണ്ടാവും. ഛായാഗ്രഹണം: ഇർവിൻ സെബാസ്റ്റ്യൻ