വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/23-08-2019
ഇന്ത്യയിൽ പശ്ചിമഘട്ടവും പൂർവ്വഘട്ടവും ഉൾപ്പെട്ട ഒരു വലിയ ഭൂപ്രദേശത്ത് കാണപ്പെടുന്ന തവളയാണ് മണവാട്ടിത്തവള. ശരീരത്തിന്റെ മുകൾഭാഗം മുതൽ താഴെ വരെ ഇഷ്ടികയുടെ നിറത്തിൽ വലിയൊരു പട്ട കാണാം, അതിന് മുകളിൽ കറുത്ത നിറവും അടിഭാഗം വെള്ളയുമാണ്. കൈകാലുകളിൽ മഞ്ഞനിറത്തിലുള്ള വരകളുണ്ട്. മലബാറിൽ ഇവയ്‌ക്ക് അമ്മായിത്തവള, നിസ്ക്കാരത്തവള, തെയ്യംതവള എന്നൊക്കെ പേരുണ്ട്. മുട്ടയിടാൻ മാത്രമേ മണവാട്ടിത്തവളകൾ വെള്ളത്തിലിറങ്ങൂ. രണ്ടുമാസമാകുമ്പോഴേക്കും തവളക്കുഞ്ഞുങ്ങൾ പൂർണവളർച്ചയെത്തി കരയ്‌ക്കു കയറും.
ഛായാഗ്രഹണം: അജിത് ഉണ്ണികൃഷ്ണൻ