വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/23-06-2019
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന മാൻ വർഗ്ഗത്തിൽ പെടുന്ന സസ്തനമാണ് മ്ലാവ്. കനത്ത തോതിലുള്ള വേട്ടയും ചില പ്രദേശങ്ങളിലെ കലാപങ്ങളും ആവാസമേഖലകളിലെ വ്യാവസായിക ചൂഷണവും കാരണം ഇവ വംശനാശഭീഷണി നേരിടുന്നു. തവിട്ടുനിറമുള്ള ഈ മാനുകളിൽ ആണിന് വളഞ്ഞ ശിഖരങ്ങൾ ഉള്ള കൊമ്പുകളാണ് ഉള്ളത്. ഇവ കൂട്ടം കൂടി ജീവിക്കുന്ന വർഗ്ഗമാണ്. കേരളത്തിലെ വനങ്ങളിൽ സജീവസാന്നിധ്യമുള്ള ജീവിയാണ് മ്ലാവ്.
ഛായാഗ്രഹണം: പ്രദീപ് ആർ