വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/22-11-2010
കേരളത്തിൽ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ. മെക്സിക്കോ തുടങ്ങിയ മദ്ധ്യ അമേരിക്കൻ രാജ്യങ്ങളിലാണ് പപ്പായ പ്രധാനമായും കണ്ടുവരുന്നത്. മറ്റു ചില ഉഷ്ണമേഖലാ രാജ്യങ്ങളിലും ഇതു വളരുന്നുണ്ട്. മലയാളത്തിൽത്തന്നെ കപ്പളങ്ങ, ഓമയ്ക്ക, കപ്പക്കാ, കൊപ്പക്കാ, കർമൂസാ,കർമത്തി എന്നിങ്ങനെ പലപേരുകളിൽ ഈ ചെറുവൃക്ഷവും അതിന്റെ ഫലവും അറിയപ്പെടുന്നു.
പക്ഷികളുടെ ഇഷ്ടഭക്ഷണമാണ് പപ്പായ; പഴുത്ത ഒരു പപ്പായ പക്ഷികൾ ഊഴമനുസരിച്ച ഭക്ഷിക്കുന്ന ദൃശ്യമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: ചള്ളിയാൻ