വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/22-05-2009
വണ്ട് കുടുംബത്തിലെ ഒരിനമാണ് ചെമ്പൻ ചെല്ലി. റിങ്കോഫൊറസ് ഫെറുഗിനിയെസ് (Rhynchophorus ferrugineus) എന്നാണ് ചെമ്പൻ ചെല്ലിയുടെ ശാസ്ത്രീയ നാമം. താരതമ്യേന വലിപ്പം കൂടിയ ഈ ചെല്ലിക്ക് രണ്ട് മുതൽ അഞ്ച് സെന്റീമീറ്റർ വരെ നീളമുണ്ടാകും. ഇക്വഡോറിലെ ഹുവവൊറനിയിലെ ജനങ്ങൾ, ചെമ്പൻ ചെല്ലി ലാർവയെ(കുണ്ടളപ്പുഴു) ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. ഒരു ചെമ്പൻ ചെല്ലിയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: നോബിൾ മാത്യു