മാരാമൺ കൺവൻഷൻ
മാരാമൺ കൺവൻഷൻ

മാർത്തോമ്മാ സഭയുടെ ഒരു പോഷകസംഘടനയായ മാർത്തോമ സുവിശേഷ പ്രസംഗ സംഘത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന ക്രിസ്തീയ കൂട്ടായ്‌മയാണ് മാരാമൺ കൺവൻഷൻ. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്‌മയായി കണക്കാക്കപ്പെടുന്ന ഇത് 1896-ലാണ് ആരംഭിച്ചത്. പത്തനംതിട്ട ജില്ലയിലെ മാരാമണ്ണിൽ പമ്പാനദിയുടെ തീരത്താണ് കൺവൻഷൻ നടത്തപ്പെടാറുള്ളത്.

ഛായാഗ്രഹണം: നോബിൾ മാത്യു

തിരുത്തുക