ഇന്ത്യയിൽ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ എരുക്ക്. ഇവ കേരളത്തിലെ പറമ്പുകളിലും വഴിയരികിലും സാധാരണ കാണാപ്പെടുന്നു. എരുക്ക് പ്രധാനമായും രണ്ട് തരത്തിലാണ്‌ ഉള്ളത്. അർക്കം എന്നറിയപ്പെടുന്ന ചുമന്ന പുഷ്പങ്ങൾ ഉണ്ടാകുന്നവയും, അലർക്ക എന്നറിയപ്പെടുന്ന വെളുത്ത പുഷ്പങ്ങൾ ഉണ്ടാകുന്നവയും. ഹൈന്ദവ ക്ഷേത്രാചാരങ്ങളിൽ എരുക്ക് ഉപയോഗിക്കുന്നു. ഹോമത്തിനായി എരുക്കിന്റെ കമ്പുകൾ ഉപയോഗിക്കുന്നു.കൂടാതെ ശിവക്ഷേത്രങ്ങളിൽ വിഗ്രഹങ്ങളിൽ ചാർത്തുന്നതിനായി എരുക്കിന്റെ പൂവ്കൊണ്ട് മാലയും ഉണ്ടാക്കുന്നുണ്ട്.


ഛായാഗ്രാഹകൻ: Arayilpdas


തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ>>