വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/20-12-2007
ഇരട്ടത്തലച്ചി: മനോഹരമായ ശബ്ദം പുറപ്പെടുവിക്കുന്ന ബുൾബുൾ കുടുംബത്തിൽ പെട്ട ഒരു പക്ഷിയാൺ ഇരട്ടത്തലച്ചി. തലയിൽ കറുത്ത ഒരു ശിഖ, 6-7 ഇഞ്ചു വലുപ്പം, ദേഹത്തിന്റെ മുകൾഭാഗമെല്ലാം കടും തവിട്ടു നിറം, അടിഭാഗം വെള്ള, കവിളിൽ കണ്ണിനു തൊട്ടു താഴെ ഒരു ചുവന്ന പൊട്ടും അതിനു താഴെ ഒരു വെളുത്ത പൊട്ടും. കഴുത്തിനു താഴെ മാറിനു കുറുകെ മാല പോലെ തവിട്ടു നിറം എന്നിവകൊണ്ട് ഇരട്ടത്തലച്ചിയെ തിരിച്ചറിയാൻ സാധിക്കും.
ഛായാഗ്രഹണം: ചള്ളിയാൻ