വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/20-11-2008
എലിയെ പിടിക്കുവാനും കൂട്ടിനുമായി മനുഷ്യൻ സാധാരണയായി വളർത്തുന്ന ഒരു മാംസാഹാരിയായ ജീവിയാണ് പൂച്ച. മനുഷ്യനുമായി 9,500 ഓളം വർഷത്തെ ബന്ധമുണ്ട് പൂച്ചക്ക്.
മികച്ച ഇരപിടിയനായ പൂച്ച പതിനായിരത്തോളം ജാതി ഇരകളെ ആഹാരത്തിനുവേണ്ടി വേട്ടയാടുന്നു. പൂച്ച ബുദ്ധിശാലിയാണ്. ലളിതമായ ആജ്ഞകൾ അനുസരിക്കുവാൻ പൂച്ചയെ പരിശീലിപ്പിക്കുവാൻ പറ്റും. ലളിതമായ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുവാനും ചില പൂച്ചകളെക്കൊണ്ട് സാധിച്ചിട്ടുണ്ട്.
ഛായാഗ്രഹണം: സുനിൽ ടി.ജി.