വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/20-10-2019
പൂന്തോട്ടങ്ങളിലും കാടുകളിലും കാണപ്പെടുന്ന ചിത്രശലഭമാണ് പുള്ളിക്കുറുമ്പൻ. സ്വന്തം ആവാസവ്യവസ്ഥയുടെ അതിർത്തി കാക്കുന്ന ഈ ശലഭം അതിക്രമിച്ച് കടക്കുന്ന ശലഭങ്ങളുമായി നിരന്തരം കുറുമ്പ് കൂടുന്നത് കാണാം. അന്യശലഭത്തോട് കലപിലകൂടി പിന്തുടർന്ന് പുള്ളിക്കുറുമ്പൻ അതിർത്തിയ്ക്ക് പുറത്താക്കും. ദക്ഷിണേഷ്യയിലും കമ്പോഡിയയിലും ഇവയെ കണ്ടുവരുന്നു. ഏത് കാലത്തും ഈ ശലഭത്തെ കാണാം.
ഛായാഗ്രഹണം: ജീവൻ ജോസ്