ആമാടപ്പെട്ടി
ആമാടപ്പെട്ടി

ആഭരണങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു പെട്ടിയാണ് ആമാടപ്പെട്ടി. ഫ്രഞ്ചുകാർ കൊണ്ടുവന്ന ഒരുതരം പൊൻനാണയമാണ്‌ 'ആമാട' എന്ന പേരിലറിയപ്പെട്ട വിൽക്കാശ്. ഇത് സൂക്ഷിക്കുന്ന പെട്ടിയായിരുന്നു ആമാടപ്പെട്ടി.

മറ്റ് ആഭരണങ്ങൾ ഇല്ലാത്തവർ ആമാടയെന്ന ഈ പൊൻനാണയങ്ങളെ ചരടിൽ കോർത്ത് ആഭരണമായി ഉപയോഗിക്കാറുണ്ടായിരുന്നു. അങ്ങനെ നാണയപ്പെട്ടിയായിരുന്ന ആമാടപ്പെട്ടി ആഭരണപ്പെട്ടികൂടിയായി മാറി.


ഛായാഗ്രഹണം: കണ്ണൻ ഷൺമുഖം

തിരുത്തുക