ആമാടപ്പെട്ടി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആഭരണങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു പെട്ടിയാണ് ആമാടപ്പെട്ടി. ഫ്രഞ്ചുകാർ കൊണ്ടുവന്ന ഒരുതരം പൊൻനാണയമാണ് 'ആമാട' എന്ന പേരിലറിയപ്പെട്ട വിൽക്കാശ്. ഇത് സൂക്ഷിക്കുന്ന പെട്ടിയായിരുന്നു ആമാടപ്പെട്ടി. ഈ നാണയപ്പെട്ടി പിൽക്കാലത്ത് ആഭരണപ്പെട്ടിയായി മാറിയത്. മറ്റ് ആഭരണങ്ങൾ ഇല്ലാത്തവർ ആമാടയെന്ന ഈ പൊൻനാണയങ്ങളെ ചരടിൽ കോർത്ത് ആഭരണമായി ഉപയോഗിക്കാറുണ്ടായിരുന്നു. അങ്ങനെ നാണയപ്പെട്ടിയായിരുന്ന ആമാടപ്പെട്ടി ആഭരണപ്പെട്ടികൂടിയായി മാറി. പിന്നീട് ഈ നാണയം പ്രചാരത്തിലില്ലാതായപ്പോൾ ഈ പെട്ടി ആഭരണം സൂക്ഷിക്കാൻ മാത്രം ഉപയോഗിച്ചു. അങ്ങനെ അത്തരം ആഭരണപ്പെട്ടിയ്ക്ക് ആമാടപ്പെട്ടി എന്ന പേരുവന്നു
ചിത്രശാല
തിരുത്തുക-
ആമാടപ്പെട്ടി
-
ആമാടപ്പെട്ടി
-
ആമാടപ്പെട്ടി