വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/20-04-2022
ഉത്തരകേരളത്തിലെ കാവുകളിൽ ആരാധിച്ചുവരുന്ന ഒരു പ്രധാനദേവതയാണ് ഗുളികൻ. യമൻറെ സങ്കൽപ്പത്തിലുള്ള ദേവനായ ഗുളികനെ ഉത്തരകേരളത്തിലെ മലയസമുദായം കുലദേവതയായ് കണ്ട് ആരാധിക്കുന്നു. ഗുളികൻ തെയ്യമാണ് ചിത്രത്തിൽ. തെയ്യത്തെപോലെ സമാന അനുഷ്ഠാനകലകളായ തിറയിലും തുളുനാട്ടിലെ ഭൂതകോലത്തിലും ഗുളികനെ കെട്ടിയാടാറുണ്ട്.
ഛായാഗ്രഹണം: അജീഷ് കുമാർ