ഉത്തരകേരളത്തിലെ 75% ഓളം കാവുകളിൽ ആരാധിച്ചുവരുന്ന ഒരു പ്രധാനദേവതയാണ് ഗുളികൻ

ഗുളികൻ തെയ്യം - ആഡൂർ പനച്ചിക്കാവ്, കണ്ണൂർ

ശ്രീമഹാദേവൻറെ ഇടത്തേതൃക്കാൽ പെരുവിരൽ പൊട്ടിപിളർന്നുണ്ടായ അനർഥകാരിയും ക്ഷിപ്രപ്രസാധിയുമായ ദേവനാണ് ഗുളികൻ ഉത്തരകേരളത്തിലെ മലയസമുദായം കുലദേവതയായ് കണ്ട് ഗുളികനെ ആരാധിക്കുന്നു. യമൻറെ സങ്കൽപ്പത്തിലുള്ള ദേവനാണ് ഗുളികൻ. പുറങ്കാലൻ കരിങ്കാലൻ എന്നീപേരുകളും ഗുളികന് ഉണ്ട്.

ഉത്തരകേരളത്തിലെ ഒട്ടുമിക്ക സമുദായങ്ങളും ഗുളികൻറെ ആരാധനകൾ ചെയ്യ്തുവരുന്നു. മന്ത്രമൂർത്തികളിൽ പ്രധാനിയായ ഗുളികന് മാന്ത്രിക കർമ്മങ്ങളിലെല്ലാം വിശേഷസ്ഥാനം ഉണ്ട്.

എല്ലായിടത്തും സഞ്ചരിക്കാൻ സ്വാതന്ത്ര്യമുള്ള ദേവതയാണ് ഗുളികൻ. സർവ്വ വ്യാപിയായ ഗുളികൻറെ നോട്ടമോ സഞ്ചാരമോ ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ടാവില്ല എന്ന് ഉപാസകൻമാർ ഉറച്ച് വിശ്വസിക്കുന്നു.

ജനനമരണകാരകനായ ഗുളികൻറെ സാനിദ്ധ്യമാണ് പ്രപഞ്ചത്തിൻറെ കർമ്മഗതിയെ നിയന്ത്രിക്കുന്നത്. അന്തകനെന്ന നിലയിലും ജനനമരണങ്ങളുടെ കാരണഭൂതൻ എന്ന നിലയിലും ഗുളികന് മുഖ്യസ്ഥാനമുണ്ട്. ഉച്ചക്കും സന്ധ്യക്കും പാതിരാനേരത്തും നടന്നുവാഴ്ച ചെയ്യുന്ന ദേവനാണ് ഗുളികൻ

ഗുളികൻറെ പ്രത്യക്ഷദർശ്ശനം മരണത്തിന് കാരണമാകും എന്ന് പറയപ്പെടുന്നു.

ഭക്തൻമാർക്ക് വന്നു ഭവിക്കുന്ന സർവ്വ ദോഷങ്ങളും ദൂരീകരിക്കുന്ന ദേവനും കൂടിയാണ് ഗുളികൻ.

ഗുളികന് ഉത്തരകേരളത്തിൻറെ വടക്കും തെക്കുമായ് രൂപത്തിലും പുരാവൃത്തത്തിലും വ്യത്യാസമുണ്ടെങ്കിലും കാലൻറെ സങ്കൽപ്പത്തിലുള്ള ആരാധനയും ഉപാസനലക്ഷ്യവും തികച്ചും ഒന്നുതന്നെയാണ്.

തെയ്യത്തെപോലെ സമാന അനുഷ്ഠാനകലകളായ തിറയിലും തുളുനാട്ടിലെ ഭൂതകോലത്തിലും ഗുളികനെ കെട്ടിയാടാറുണ്ട്.

പൊതുവെ നൂറ്റൊന്ന് ഗുളികൻ മാരുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതിൽ ചിലതാണ് കാലഗുളികൻ(തെക്കൻ ഗുളികൻ), മന്ത്രഗുളികൻ(വടക്കൻ ഗുളികൻ),

കരിംഗുളികൻ, മാരണഗുളികൻ

,ചൗക്കാർഗുളികൻ, രക്തഗുളികൻ, ചുവന്നഗുളികൻ, സ്ഥാനഗുളികൻ, ജപഗുളികൻ, കാരഗുളികൻ, ഉമ്മട്ട ഗുളികൻ, കുട്ടിഗുളികൻ, മൃത്യുഗുളികൻ, കരിഗുളികൻ, വിഷ്ണുഗുളികൻ, രാഹുഗുളികൻ, അന്തിഗുളികൻ, പാതിരഗുളികൻ.

മാർകണ്ഡേയപുരാവൃത്തംതിരുത്തുക

മൃകണ്ഡു എന്ന മുനി പുത്രലാഭത്തിനുവേണ്ടി ഏറെകാലം പരമശിവനെ തപസ്സു ചെയ്തു. ഒടുവില് പ്രത്യക്ഷനായ പരമശിവൻ അദ്ധേഹത്തിൻറെ  ആഗ്രഹം കേട്ടപ്പോള് ചോദിച്ചു നൂറ് വയസുവരെ ജീവിക്കുന്ന മന്ദബുദ്ധിയായ മകനെ വേണോ അതോ പതിനാറ് വയസ് മാത്രം ആയുസ്സുള്ള മഹാപണ്ഡിതനായ ഒരു മകന് മതിയോ?

ആയുസ്സ് കുറവെങ്കിലും അറിവുള്ള ഒരു മകനെ മതി എന്ന് മുനി ഉത്തരം പറഞ്ഞു.

അതുപ്രകാരം തനിക്കു പിറന്ന മകന് 'മാർകണ്ഡേയൻ 'എന്ന് പേരിട്ടു. അച്ഛനമ്മമാരുടെ കണ്ണിലുണ്ണിയായ മകന് പതിനാറുവയസ് തികഞ്ഞപ്പോൾ മാതാപിതാക്കൾ അവനെയോർത്ത് വിലപിക്കാൻ   തുടങ്ങി. പതിനാറു വയസ്സുവരെ മാത്രമേ തനിക്ക് ആയുസ്സുള്ളു എന്ന്  മനസ്സിലാക്കിയ മാർകണ്ഡേയൻ കഠിനമായ  ശിവഭജനം ആരംഭിച്ചു. ശിവലിംഗത്തിനുമുന്നിൽ മന്ത്രം ചൊല്ലി മാർകണ്ഡേയൻ പ്രാർത്ഥനാനിരതനായപ്പോൾ മരണദേവനായ കാലൻ കാല പാശവുമായ് പോത്തിന്മുകളേറി വന്നു.

കാലന്റെ വിളി കേട്ട മാർകണ്ഡേയൻ ശിവലിംഗത്തില് കെട്ടിപ്പിടിച്ച് കരഞ്ഞു . കാലൻ കുരുക്കെറിഞ്ഞ് വലിച്ചപ്പോൾ ശിവലിംഗമടക്കം പിഴിതുവീണു.

കോപാകുലനായ പരമേശ്വരൻ നെറ്റിക്കണ്ണിലെ തീയിൽ കാലനെ ഭസ്മമാക്കി.

ശേഷം കാലനില്ലാത്ത കാലത്ത് ജീവചാലങ്ങൾക്ക് മരണമില്ലാത്ത അവസ്ഥയുണ്ടായി

തുടർന്ന് പരമശിവൻറെ അനുഗ്രഹത്തോടെ ഇടത്തേ തൃക്കാൽ പെരുവിരലിൽ നിന്ന്  പുനർജ്ജനിച്ച കാലൻ ആണ് ഗുളികൻ

അനുഷ്ഠാനംതിരുത്തുക

ഗുളികൻറെ കർമ്മങ്ങളിൽ പ്രധാനം കരിങ്കലശം ആണ് അപമൃത്യുവിൽ പെട്ടുപോകാതിരിക്കാനും സകലദോഷങ്ങളും ദുരിതങ്ങളും വിട്ടു മാറുന്നതിനായ് ഭക്തൻമാർ കരിങ്കലശം ചെയ്യുന്നു കോഴിയറുത്ത് ഗുരുസി തർപ്പണത്തിലൂടെ കർമ്മം പൂർത്തിയാകുന്നു.

ചിത്രങ്ങൾതിരുത്തുക

അവലംബംതിരുത്തുക

[1]

  1. ചിലമ്പ്‌. "ചിലമ്പ്‌". വിനീഷ് നരിക്കോട്.
"https://ml.wikipedia.org/w/index.php?title=ഗുളികൻ_തെയ്യം&oldid=3530405" എന്ന താളിൽനിന്ന് ശേഖരിച്ചത്