• 1600 കളിൽ പോർത്തുഗീസുകാർ പണിത വി.ആൻഡ്രൂസ് പള്ളി - ആലപ്പുഴ ജില്ലയിലെ ചേർത്തലക്കടുത്തുള്ള തീരദേശ ഗ്രാമമാണ്‌ അർത്തുങ്കൽ, പോർട്ടുഗീസുകാർ പണിത പുരാതനമായ അർത്തുങ്കൽ വി.സെബാസ്റ്റ്യൻ പള്ളിയാണ് ചിത്രം, സെന്റ്. ആൻഡ്രൂസ് പള്ളി എന്നാണിത് അറിയപ്പെടുന്നത്. കൊടിയ രോഗങ്ങളിൽ നിന്നു മുക്തരായവരും വലിയ അപകടങ്ങളിൽ നിന്നു രക്ഷപെട്ടവരുമാണ് സെന്റ് ആൻഡ്രൂസിന് നന്ദി പ്രകാശിപ്പിക്കുവാൻ ഇവിടത്തെ പെരുന്നാളിന് എത്തുന്നത്. അവർ അടുത്തുള്ള കടൽത്തീരത്തുനിന്ന് പള്ളി വരെ മുട്ടിൽ ഇഴഞ്ഞ് സെന്റ് ആൻഡ്രൂസിനോടുള്ള കൃതജ്ഞത കാണിക്കുന്നു. സ്വർണ്ണം, വെള്ളി, എന്നിവയിൽ തീർത്ത മനുഷ്യാവയവങ്ങളുടെയും അമ്പ്, വില്ല് എന്നിവയുടെയും പ്രതിമകൾ സെന്റ് ആൻഡ്രൂസിന് കാണിക്കയായി സമർപ്പിക്കുന്നു. ശബരിമലയിൽ തീർത്ഥാടനത്തിനുപോയി തിരിച്ചുവരുന്ന ഭക്തജനങ്ങൾ ഇതുവഴി വന്ന് ഈ പള്ളിയോടു ചേർന്നുള്ള കുളത്തിൽ കുളിച്ച് പള്ളിയിൽ പോയി വിശുദ്ധന് ആദരവ് അർപ്പിക്കാറുണ്ട്.


ഛായാഗ്രാഹകൻ: ചള്ളിയാൻ