ബാൾട്ടിമോറിന്റെ തീരപ്രദേശമടങ്ങുന്ന ചെസപീക് ഉൾക്കടൽ അതിന്റെ ജൈവവൈവിധ്യത്താൽ ശ്രദ്ധേയമാണ്‌. നീല ഞണ്ടുകളുടെ പ്രധാന ആവാസ വ്യവസ്ഥയിലൊന്നാണ്‌ ഇവിടം. ബാൾട്ടിമോറിലെ ഭക്ഷണശാലകളിലെ പ്രധാനവിഭവങ്ങളിലൊന്നാണ്‌ ഈ ഞണ്ടുപയോഗിച്ചുള്ള ക്രാബ് കെയ്ക്ക്. ഞണ്ടുകളുടെ അമിതമായ ഉപയോഗത്താൽ അവയുടെ എണ്ണം കുറഞ്ഞുപോകുന്നതിനെതിരായുള്ള ബോധവൽക്കരണത്തിനായി നീല ഞണ്ടുകളെ ചെസപീക് ഉൾക്കടലിന്റെ സ്വത്താണെന്നു പ്രഖ്യാപിക്കുകയും, പല തരത്തിലുള്ള ഞണ്ടുകളുടെ രൂപങ്ങൾ നഗരത്തിന്റെ പ്രധാന ആകർണമായ ഇന്നർ ഹാർബർ പരിസരത്തു സ്ഥാപിക്കുകയും, പലവിധത്തിലുള്ള സം‌രക്ഷണപദ്ധതികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഛായാഗ്രാഹക‍‍ൻ: ജ്യോതിസ്

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ>>