വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-07-2013
കരിമ്പിൽ നിന്നുണ്ടാക്കുന്ന അസംസ്കൃതമായ ഒരു മധുരവസ്തുവാണ് ശർക്കര. വടക്കേ മലബാറിൽ ഇതിനെ വെല്ലം എന്നും വിളിക്കുന്നു. വെട്ടിയെടുത്ത കരിമ്പ്, ഇലകൾ നീക്കം ചെയ്ത് ഒരു ചക്കിൽ ചതച്ച് നീരെടുക്കുന്നു. പോത്തുകളോ ഒട്ടകമോ വലിക്കുന്ന ചക്കാണ് ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. ഇങ്ങനെ ലഭിക്കുന്ന കരിമ്പ്നീര്, വലിയ സംഭരണികളിലാക്കി തിളപ്പിക്കുന്നു. ഇങ്ങനെ തിളപ്പിക്കുന്ന ചിത്രമാണിത്. തിളക്കുമ്പോൾ പരലുകൾ അടങ്ങിയ കുഴമ്പ് മുകളിലെത്തുകയും ഇത് വേർതിരിച്ചെടുത്ത് അച്ചുകളിൽ ഒഴിച്ച് ശർക്കരയാക്കി വാർത്തെടുക്കുകയും ചെയ്യുന്നു.
ഛായാഗ്രഹണം : ശ്രീരാജ്.പി.എസ്