വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-01-2011
ഒരു കേരളീയ തുകൽ വാദ്യമാണ് തുടി. ഏകദേശം ഉടുക്കിന്റെ ആകൃതിയാണിതിന് എങ്കിലും അതിനെക്കാൾ അല്പം വലിപ്പം കൂടിയതുമാണ്. രണ്ട് വശത്തും തുകൽ പൊതിഞ്ഞിരിക്കും. ഇടയ്ക്കപോലെ ചുമലിൽ തൂക്കിയിടുകയും ഒരു വശത്ത് കോലുകൊണ്ട് തട്ടിയാണ് തുടി വായിക്കുന്നത്.
പൂതം, തിറ തുടങ്ങിയ നൃത്തരൂപങ്ങൾക്കാണ് തുടി ഉപയോഗിക്കുന്നത്. കടുന്തുടിയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
ഛായാഗ്രഹണം: രാജേഷ് ഉണുപ്പള്ളി