വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/18-12-2016
മലനിരകളിലെ നീർച്ചാലുകൾക്കരികിൽ കാണപ്പെടുന്ന ഒരു സൂചിത്തുമ്പിയാണ് മരതകത്തുമ്പി. ശാസ്ത്രീയനാമം: Vestalis gracilis. കാനനവാസിയായ ഈ ശലഭം കാട്ടിലെ നീർചോലകളുള്ള പ്രദേശങ്ങളിലും കാടിനോട് ചേർന്ന നാട്ടിൻപുറങ്ങളിലെ ശുദ്ധജലനീരൊഴുക്കിന്റെ കരകളിലുമായി കണ്ടുവരുന്നു. മരതകത്തുമ്പികൾ ചെറുസംഘങ്ങളായിട്ടാണ് പൊന്തകളിൽ കണ്ടുവരുന്നത്.
ഛായാഗ്രഹണം: വിനീത്