മലനിരകളിലെ നീർച്ചാലുകൾക്കരികിൽ കാണപ്പെടുന്ന ഒരു സൂചിത്തുമ്പിയാണ് മരതകത്തുമ്പി(Clear-winged Forest Glory). (ശാസ്ത്രീയനാമം: Vestalis gracilis)

മരതകത്തുമ്പി
Vestalis gracilis
Male V. gracilis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
V. gracilis
Binomial name
Vestalis gracilis
Rambur, 1842
 
മരതകത്തുമ്പി(പെൺ)

കണ്ണുകൾ ഇരുണ്ട തവിട്ടും തിളങ്ങുന്ന പച്ചനിറവും ചേർന്നതാണ്. മരതകപ്പച്ചനിറമാണ് ശരീരത്തിനു്. വെയിലേൽക്കുമ്പോൾ ഇവ വെട്ടിത്തിളങ്ങുന്നത് കാണാൻ ഭംഗിയാണ്. സൂതാര്യമായ ചിറകുകൾക്ക് നേർത്ത കറുപ്പുനിറവുമുണ്ട്. പെൺതുമ്പിയുടെ നിറം ആൺതുമ്പിയെ അപേക്ഷിച്ച് കുറച്ച് മങ്ങിയതാണ്.

  • ഏകദേശവലിപ്പം:[2]
    • ആൺതുമ്പി: ഉദരം - 45 to 46 mm, ചിറകളവ് - 34 to 38 mm.
    • പെൺതുമ്പി: ഉദരം - 43 to 50 mm, ചിറകളവ് - 36 to 39 mm.

ആവാസവ്യവസ്ഥ

തിരുത്തുക

കാനനവാസിയായ ഈ ശലഭം കാട്ടിലെ നീർചോലകളുള്ള പ്രദേശങ്ങളിലും കാടിനോട് ചേർന്ന നാട്ടിൻപുറങ്ങളിലെ ശുദ്ധജലനീരൊഴുക്കിന്റെ കരകളിലുമായി കണ്ടുവരുന്നു. മരതകത്തുമ്പികൾ ചെറുസംഘങ്ങളായിട്ടാണ് പൊന്തകളിൽ കണ്ടുവരുന്നത്.

പ്രജനനം

തിരുത്തുക

ഒഴുകുന്ന കാട്ടരുവികളിലാണ് മരതകത്തുമ്പികൾ മുട്ടയിടുന്നത്. മഴകഴിഞ്ഞുള്ള സമയത്ത് കാടുകളിൽ ഇവയുടെ സാന്ദ്രത കൂടുതലാണ്.

കൂടുതൽ ചിത്രങ്ങൾ

തിരുത്തുക
  • കേരളത്തിലെ തുമ്പികൾ - മാതൃഭൂമി ആഴ്ചപ്പതിപ്പ് (2013 ഏപ്രിൽ 28 - മേയ് 4 ലക്കം) - സി. സുശാന്ത്
  1. [IUCN Red List of Threatened Species http://www.iucnredlist.org/apps/redlist/details/163667/0]
  2. Subramanian, K.A. (2005). Dragonflies and Damselflies of India-A field guide. Bangalore: School of Ecological Studies, Indian Institute of Science & Indian Academy of Sciences. p. 101. Retrieved 25 January 2011. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=മരതകത്തുമ്പി&oldid=3090900" എന്ന താളിൽനിന്ന് ശേഖരിച്ചത്