വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/18-08-2010
ക്രിസ്തുവിന് ശേഷം 347 മുതൽ 420 വരെ ജീവിച്ചിരുന്ന പ്രമുഖ ക്രൈസ്തവ പണ്ഡിതനും താപസനുമായിരുന്നു ജെറോം. ജെറോമിൻറെ മുഖ്യസംഭാവനയെന്നു കരുതുന്നത് ബൈബിളിന്റെ, 'വുൾഗാത്ത' എന്ന പേരിലെ പ്രസിദ്ധമായ ലത്തീൻ പരിഭാഷയാണ്. കത്തോലിക്കാസഭ ജെറോമിനെ വിശുദ്ധപദവിയിൽ വണങ്ങുകയും വേദപാരംഗതന്മാരുടെ പട്ടികയിൽ പെടുത്തി ബഹുമാനിക്കുകയും ചെയ്യുന്നു. സ്ട്രിഡോണിയത്തിലെ ജെറോം, അനുഗൃഹീതനായ ജെറോം എന്നീ പേരുകളിലാണ് പൗരസ്ത്യ ഓർത്തഡോക്സ് സഭയിൽ ജെറോം അറിയപ്പെടുന്നത്.
വാഷിങ്ടൺ, ഡി.സി.യിലെ ക്രൊയേഷ്യൻ സ്ഥാനപതികാര്യാലയത്തിനു മുൻപിലുള്ള ജെറോമിന്റെ പ്രതിമയാണിത്.
ഛായാഗ്രഹണം: ജോർജ്ജുകുട്ടി