ചുമടുതാങ്ങി
ചുമടുതാങ്ങി

വാഹന ഗതാഗതം നിലവിൽ വരുന്നതിനു മുൻപ് ദീർഘദൂരം ചരക്കുകൾ തലച്ചുമടായി കൊണ്ടു പോകുന്നവർക്ക് ചുമടിറക്കി വച്ച് വിശ്രമിക്കുന്നതിനായി പാതയോരങ്ങളിൽ നാട്ടി നിർത്തിയിരുന്ന വലിയ കരിങ്കല്ലുകളാണ് ചുമടുതാങ്ങി അഥവാ അത്താണി. പരസഹായം കൂടാതെ ചുമടിറക്കി വയ്ക്കാനുള്ള ഉപാധിയായിരുന്നു ഇത്. ലംബമായി നാട്ടിയിട്ടുള്ള രണ്ട് കല്ലുകൾക്ക് മുകളിൽ തിരശ്ചീനമായി മറ്റൊരു കല്ല് വച്ചാണ് ചുമടുതാങ്ങി നിർമ്മിക്കുന്നത്.

എറണാകുളം ചങ്ങമ്പുഴ പാർക്കിനു മുൻപിൽ സ്ഥിതിചെയ്യുന്ന ചുമടുതാങ്ങിയാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: അനീഷ് ജോസ്

തിരുത്തുക