ക്രിപ്റ്റോസ്റ്റെജിയ
ക്രിപ്റ്റോസ്റ്റെജിയ

അപോസൈനേസിയേ കുടുംബത്തിലെ ഒരു ജനുസാണ് ആഫ്രിക്കൻ, മഡഗാസ്കർ തദ്ദേശവാസിയായ ക്രിപ്റ്റോസ്റ്റെജിയ. മറ്റ് പ്രദേശങ്ങളിൽ ഈ സസ്യം അധിനിവേശ സ്പീഷീസായും പ്രത്യക്ഷപ്പെടാറുണ്ട്. നേർത്തതും, അനേകം ശാഖകളോടുകൂടിയതും ഉറപ്പുള്ളതുമായ വള്ളിച്ചെടിയാണിത്. കാണ്ഡമോ ഇലയോ മുറിയുമ്പോൾ ഒഴുകുന്ന പാലിൽ അടങ്ങിയിരിക്കുന്ന കാർഡിയാക് ഗ്ലൈക്കോസൈഡ് വളർത്തുമൃഗങ്ങൾക്ക് മാരക വിഷബാധയുണ്ടാക്കുന്നു.

ഛായാഗ്രഹണം: വിജയൻ രാജപുരം