കൃഷ്ണപ്പരുന്ത്

മാംസഭോജിയായ ഒരിനം പരുന്താണ് കൃഷ്ണപ്പരുന്ത്. കേരളത്തിൽ സർ‌വ്വവ്യാപിയായി കാണപ്പെടുന്ന ഈ പരുന്തിന്റെ ആവാസകേന്ദ്രങ്ങൾ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ദക്ഷിണപൂർവ്വേഷ്യൻ രാജ്യങ്ങൾ തുടങ്ങിയ പ്രദേശങ്ങൾ മുതൽ ഓസ്ട്രേലിയ വരെയാണ്‌. നന്നെ വരണ്ട മരുഭൂമിയും തിങ്ങി നിറഞ്ഞ കാടുകളും ഒഴിച്ച് മറ്റെല്ലാ സ്ഥലങ്ങളിലും കൃഷ്ണപ്പരുന്തിന് വസിക്കാൻ കഴിയും.

ഛായാഗ്രഹണം: ചള്ളിയാൻ