ആന പനയോലയുമായി
ആന പനയോലയുമായി

ആനകൾ സസ്യഭുക്കുകളാണ്. ദിവസത്തിൽ പതിനാറു മണിക്കൂറോളം ആനകൾ ഭക്ഷണം കഴിക്കാനായി ചിലവഴിക്കും. ഇവരുടെ ഭക്ഷണത്തിൽ അൻപത് ശതമാനത്തോളം പുല്ല് വർഗ്ഗമാണ്. കൂടാതെ ഇലകൾ, മുള, ചില്ലകൾ, വേരുകൾ, പഴങ്ങൾ, വിത്തുകൾ, പൂക്കൾ എന്നിവയും ആന കഴിക്കും. കഴിക്കുന്നതിൽ നാൽപ്പത് ശതമാനത്തോളം മാത്രമേ ദഹിക്കുകയുള്ളൂ. ദഹനപ്രക്രിയയിലുള്ള ഈ അപാകതമൂലം ആനകൾക്കു ഭക്ഷണത്തിന്റെ അളവു കൂട്ടേണ്ടി വരുന്നു. ഒരു മുതിർന്ന ആന ദിവസേന ഏകദേശം 140–270 കിലോഗ്രാം ഭക്ഷണം കഴിക്കും. ഇതിൽ അറുപത് ശതമാനം ഭക്ഷണവും ദഹിക്കാതെ പുറത്തു പോകും.

ഭക്ഷണമായ പനയോലയും വഹിച്ചുകൊണ്ട് നടക്കുന്ന ഒരു നാട്ടാനയാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: സുനിൽ റ്റി.ജി.

തിരുത്തുക