വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-02-2012
ഒറീസ്സയിൽ ഉത്ഭവിച്ച ഇന്ത്യൻ നൃത്തരൂപമാണ് ഒഡീസ്സി. ചലിക്കുന്ന ശില്പം എന്നാണ് ഒഡീസ്സി നൃത്തത്തെ വിശേഷിപ്പിക്കുന്നത്. എഴുന്നൂറു കൊല്ലത്തിലേറെ പഴക്കമുള്ള ഈ നൃത്തരീതി ഒറീസയിലെ ഭുവനേശ്വർ, പുരി എന്നിവിടങ്ങളിലെ ക്ഷേത്രസങ്കേതങ്ങൾക്കുള്ളിലാണ് വികസിച്ചതും പ്രചാരത്തിലിരുന്നതും.
സുജാത മൊഹപത്ര അവതരിപ്പിക്കുന്ന ഒഡീസ്സി നൃത്തമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: ഷാജി മുള്ളൂക്കാരൻ