വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-10-2019
ശ്രീലങ്കയിലെയും പശ്ചിമഘട്ടത്തിലേയും ഒരു തദ്ദേശീയ ജീവിയാണ് സ്വർണ്ണത്തവള. തിരുവനന്തപുരത്ത് നിന്നും ബ്രിട്ടീഷ്-ബെൽജിയൻ ജന്തുശാസ്ത്രജ്ഞനായ ജോർജ്ജ് ആൽബർട്ട് ബൊളിൻജറാണ് 1904-ൽ ഇതിനെ ആദ്യമായി കണ്ടെത്തിയത്. പേര് സൂചിപ്പിക്കുന്നത് പോലെ സ്വർണ്ണനിറമുള്ള ഈ തവളകളെ തടാകങ്ങൾ, കുളങ്ങൾ, അരുവികൾ, പുഴകൾ എന്നിവയിലെല്ലാം കാണാം. ആവാസസ്ഥാനങ്ങളുടെ നാശം നിമിത്തം സ്വർണ്ണത്തവളകൾ ഇന്ന് ഭേദ്യമായ അവസ്ഥയിലാണ്.
ഛായാഗ്രഹണം: അജിത് ഉണ്ണികൃഷ്ണൻ