വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-07-2011
സസ്തനികളിലെ സെർക്കോപൈതീസിഡെ കുടുംബത്തിന്റെ ഉപകുടുംബമായ സെർക്കോപൈതീസിനെയിൽ ഉൾപ്പെടുന്ന ഒരിനം കുരങ്ങാണ് തൊപ്പിക്കുരങ്ങ്. പടിഞ്ഞാറ് മുംബൈ മുതൽ കിഴക്ക് ഗോദാവരി വരെയുള്ള വനപ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഇവയുടെ ഓരോ കൂട്ടവും സഞ്ചാരപരിധി ഒരു കിലോമീറ്ററിനുള്ളിലായി പരിമിതപ്പെടുത്തുന്നു. തളിരിലകളും ഫലങ്ങളും ചെറുപ്രാണികളുമാണ് ഇവയുടെ ഭക്ഷണം.
ഛായാഗ്രഹണം: ഇർവിൻ കാലിക്കട്ട്