വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-10-2007
ശുദ്ധജലത്തിൽ വളരുന്നതും പൂക്കൾ ജലനിരപ്പിൽ നിന്ന് ഉയർന്ന് വിരിയുന്നതുമായ ഒരു സസ്യമാണ് താമര. താമരയാണ് ഇന്ത്യയുടെ ദേശീയ പുഷ്പം. നെലുമ്പോ നൂസിഫെറാ എന്നാണ് താമരയുടെ ശാസ്ത്രീയനാമം. താമരയുടെ സൗന്ദര്യത്തെക്കുറിച്ച് കവികൾ ധാരാളം വാഴ്ത്തിയിട്ടുണ്ട്. ഭംഗിയുള്ള കണ്ണുകളെ താമരയോട് ഉപമിക്കാറുണ്ട്.
സരസ്വതിയും ബ്രഹ്മാവും താമരയിൽ ആസനസ്ഥരാണ് എന്നും വിഷ്ണുവിന്റെ നാഭിയിൽ നിന്നും മുളച്ച താമരയാണ് ബ്രഹ്മാവിന്റെ ഇരിപ്പിടം എന്നും ഹിന്ദുമതത്തിലെ ഐതിഹ്യങ്ങളാണ്.
ഛായാഗ്രാഹകൻ: ചള്ളിയാൻ