വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-08-2022
ആഫ്രിക്കയിൽ സഹാറയുടെ തെക്കുഭാഗത്തും ഏഷ്യയിൽ ഇന്ത്യൻ ഉപഭൂഖണ്ഡം മുതൽ തെക്കു കിഴക്കൻ ഏഷ്യവരെയും കമ്പിവാലൻ കത്രികപ്പക്ഷികളെ കാണുന്നു. തനതു പ്രദേശത്തു ജീവിക്കുന്നവയാണെങ്കിലും പാകിസ്താനിലും വടക്കേ ഇന്ത്യയിലും കാണുന്നവ തണുപ്പുകാലത്ത് ദേശാടനം ചെയ്യാറുണ്ട്. ഉയർന്ന പാറകളിലും, കെട്ടിടങ്ങളിലും, പാലങ്ങളിലും ഉണ്ടാക്കുന്ന കൂടുകൾക്ക് കോപ്പയുടെ ആകൃതിയാണ്.
ഛായാഗ്രഹണം: അജിത് ഉണ്ണികൃഷ്ണൻ