വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-04-2018
പാപിലിയോണിഡേ കുടുംബത്തിൽ അംഗമായ ഒരിനം ചിത്രശലഭമാണ് ബുദ്ധമയൂരി (ഇംഗ്ലീഷ് നാമം: Papilio buddha/Malabar Banded Peacock). മയിൽ വർണ്ണമുള്ളതിനാലാണ് ഇവയ്ക്കു മയൂരി എന്ന പേരുലഭിച്ചത്. വനപ്രദേശങ്ങളിൽ കാണപ്പെടുന്ന മുള്ളിലം മരങ്ങളാണ് ഇവയുടെ ആവാസകേന്ദ്രം. സമുദ്രനിരപ്പിൽ നിന്ന് പരമാവധി 2500 അടി ഉയരമുള്ളതും ധാരാളം മഴ ലഭിക്കുന്നതുമായ സസ്യനിബിഡമായ മലകളിലും കുന്നുകളിലുമാണ് ഇവയെ കൂടുതലായി കാണാൻ കഴിയുക. നീലഗിരി കുന്നുകളുടെ പടിഞ്ഞാറൻ ഭാഗത്ത് ഇവ ധാരാളമായി കണ്ടുവരുന്നു. അഴകിനു പേരുകേട്ട ഇവയുടെ ചിറകുകൾക്ക് വിദേശരാജ്യങ്ങളിൽ വലിയ മതിപ്പാണ്. വർദ്ധിച്ചുവരുന്ന വനനശീകരണം, വേട്ടയാടൽ എന്നിവ മൂലം ഇവയുടെ നിലനിൽപ്പിനു ഭീഷണി നേരിടുന്നു.
ഛായാഗ്രഹണം: വിനയരാജ്