വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-03-2009
ഇരുനൂറിൽ പരം ഇനങ്ങളുള്ള ഒലിയേഷ്യേ എന്ന കുടുംബത്തിലെ ജാസമീനും എന്ന ജനുസ്സിൽ പെട്ട തരം കുറ്റിച്ചെടിയാണ് മുല്ല. ഇംഗ്ലീഷിൽ ജാസ്മിൻ (Jasmine). "ദൈവത്തിന്റെ സമ്മാനം" എന്നർത്ഥമുള്ള യാസിൻ എന്ന പേർഷ്യൻ വാക്കിൽനിന്നാണ് ജാസ്മിൻ എന്ന പേരിന്റെ ഉദ്ഭവം. ചിലയിനങ്ങൾ നിത്യഹരിത സസ്യങ്ങളും മറ്റുള്ളവ ഇലപൊഴിയും സസ്യങ്ങളുമാണ്. വെളുത്ത നിറമുള്ള മുല്ലപ്പൂക്കൾ വളരെ സുഗന്ധമുള്ളവയാണ്. പൂക്കൾക്കുവേണ്ടി ഈ സസ്യം വളരെയധികം കൃഷിചെയ്യപ്പെടുന്നു. ഉദ്യാനസസ്യമായും, വീട്ടുമുറ്റങ്ങളിലും ഇവ വളർത്തപ്പെടുന്നു.തെക്ക്-കിഴക്കൻ ഏഷ്യയിലെ സ്ത്രീകൾ മുല്ലപ്പൂ തലയിൽ ചൂടാറുണ്ട്. ചൈനയിൽ മുല്ലപ്പൂ ചായയിൽ ചേർക്കാറുണ്ട്.
മുല്ലപ്പൂക്കളും, മുല്ലമൊട്ടുമാണ് ചിത്രത്തിൽ
ഛായാഗ്രഹണം: അഭിഷേക് ഉമ്മൻ ജേക്കബ് തിരുത്തുക