വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/12-07-2018
തീരപ്രദേശത്തും മറ്റും കണ്ടുവരുന്ന ഒരിനം പക്ഷിയണ് കടൽക്കാട (ശാസ്ത്രനാമം:Calidris ferruginea). ഇവ ആർട്ടിക്, സൈബീരിയയിലെ തുന്ദ്ര എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും പ്രജനനം നടത്തുന്നത്. പ്രജനനത്തിനു ശേഷം തെക്കേ ആഫ്രിക്ക, ആസ്ത്രേലിയ, ഇന്ത്യ എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു. പ്രജനന സ്ഥലത്തുനിന്നും 15000 കി.മീ. അകലെയുള്ള തെക്കെ ആഫ്രിക്കയാണ് ദേശാടാനത്തിൽ ഈ പക്ഷിയുടെ തെക്കേ അറ്റത്തെ അതിര്. പ്രാണികളും മറ്റു ചെറുജീവികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. നിലത്തു നിർമ്മിക്കുന്ന കൂട്ടിനുള്ളിൽ ഇവ മൂന്നോ നാലോ മുട്ടകൾ വരെ ഇടാറുണ്ട്.
ഛായാഗ്രഹണം: ഡേവിഡ് രാജു