ശുദ്ധജലത്തിൽ വളരുന്നതും പൂക്കൾ ജല നിരപ്പിൽ നിന്ന് ഉയർന്ന് വിരിയുന്നതുമായ സസ്യം ആണ് താമര. താമരയാണ് ഇന്ത്യയുടെ ദേശീയ പുഷ്പം. നെലുമ്പോ നൂസിഫെറാ (Nelumbo nucifera) എന്നാണ് ശാസ്ത്രീയ നാമം. താമരയുടെ പൂക്കൾ ക്ഷേത്രങ്ങളിൽ പൂജക്കുപയോഗിക്കുന്നു. ഔഷധഗുണമുള്ളതാണ് താമരയുടെ കുരുക്കൾ. ഒരു വെള്ള താമരയാണ് ചിത്രത്തിൽ.


ഛായാഗ്രഹണം: ചള്ളിയാൻ

തിരുത്തുക