വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/12-04-2020
വലിയ കണ്ണുകളും തലയും ചെറിയ കഴുത്തും വീതിയുള്ള ചിറകുകളുമുള്ള പക്ഷിയാണ് പൂച്ചമൂങ്ങ. വെളിമ്പ്രദേശങ്ങളിൽ ഏതാനും അടി ഉയരത്തിൽ പറന്നാണ് ഇര തേടുന്നത്. ചെറിയ സസ്തനികളാണ് ഭക്ഷണം. പ്രധാനമായും രാത്രിയിലാണ് ഇര തേടുന്നത്. പൂച്ചമൂങ്ങയുടെ കണ്ണുകൾ മഞ്ഞ കലർന്ന ഓറഞ്ചു നിറമാണ്, ചുറ്റും കറുത്ത വലയം കാണാം. ചെടികൾക്കിടയിൽ തറയിൽ കൂടുണ്ടാക്കിയാണ് മുട്ടയിടുക.
ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്