ക്ഷേത്രപാലൻ തെയ്യത്തിന്റെ ഇളംകോലം
ക്ഷേത്രപാലൻ തെയ്യത്തിന്റെ ഇളംകോലം

കേരളത്തിലെ വടക്കേ മലബാറിൽ കാണുന്ന ഒരു അനുഷ്ഠാന കലയാണ്‌ തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡ പഴമയാണ്‌ തെയ്യങ്ങൾ. പഴയങ്ങാടി പുഴയ്ക്കു വടക്കോട്ട്‌ 'കളിയാട്ടം' എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ 'തെയ്യം' എന്നും വളപട്ടണം മുതൽ തെക്കോട്ട്‌ 'തിറയാട്ടം' എന്നും തെയ്യം അറിയപ്പെടുന്നു. നൃത്തം ചെയ്യുന്ന ദേവതമാരാണു തെയ്യങ്ങൾ. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും, തെയ്യത്തിന്റെ വേഷത്തെ തെയ്യക്കോലം എന്നും പറയുന്നു. തെയ്യത്തിനായി പാടി വരുന്ന പാട്ടുകളെ തോറ്റം പാട്ടുകൾ എന്നാണു പറയുക.

കണ്ണൂർ ജില്ലയിലെ കണ്ണപുരം പഞ്ചായത്തിലെ കീഴറ കൂലോം ഭഗവതി ക്ഷേത്രത്തിൽ കളിയാട്ടത്തോടനുബന്ധിച്ച് കെട്ടിയാടിയ ക്ഷേത്രപാലൻ തെയ്യത്തിന്റെ ഇളംകോലമാണ്‌ ചിത്രത്തിൽ. കലാകാരൻ:കണ്ണപ്പെരുവണ്ണാൻ


ഛായാഗ്രഹണം: ബാബുരാജ് പി.എം.

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>