വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/11-04-2008
ദക്ഷിണേഷ്യയിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ചിത്രശലഭമാണ് അരളി ശലഭം . ഇംഗ്ലീഷിൽ Common Crow, Common Indian Crow, Australian Crow എന്നീ പേരുകളിൽ അറിയപ്പെടുന്നു. കേരളത്തിൽ എല്ലാക്കാലത്തും കാണപ്പെടുന്ന ഈ ശലഭങ്ങളുടെ ചിറകുകൾക്ക് ഇരുണ്ട തവിട്ടു നിറമാണ്. ചിറകുകളുടെ പിൻഭാഗത്ത് ഇരുനിരകളായും ചിറകൊഴികെയുള്ള ശരീരഭാഗങ്ങളിലപ്പാടും വെളുത്തപൊട്ടുകൾ കാണാം.
അരളി ശലഭമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: മൻജിത്ത് കൈനിക്കര