വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-09-2008
നാരങ്ങക്കുള്ളിൽ അരികളില്ലാത്തതും പേരു സൂചിപ്പിക്കുമ്പോലെതന്നെ കമ്പുകൾ മുറിച്ചുനട്ട് വംശവർധന നടത്താൻ കഴിയുന്നതുമായ ഒരു തരം നാരകമാണ് ഒടിച്ചുകുത്തി നാരകം. കേരളത്തിൽ സാധാരണ കാണപ്പെടുന്ന ഈ ഇനം നാരകം ജലാംശം കൂടുതലുള്ളയിടങ്ങളിൽ നല്ലതായി വളരുന്നു. നിലത്ത് പടർന്ന് വളരുന്ന ഒടിച്ചുകുത്തി നാരകത്തിന് മറ്റിനം നാരകങ്ങളെപ്പോലെ കൊമ്പുകളിൽ മുള്ളുകൾ ഉണ്ട്.
ഛായാഗ്രഹണം: നോബിൾ മാത്യു