വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-07-2016
ദക്ഷിണ പശ്ചിമഘട്ടത്തിലും നീലഗിരിക്കുന്നുകളിലുമായി കാണപ്പെടുന്ന ഒരു അപൂർവ്വ തദ്ദേശീയ ജീവിയാണ് മരനായ അഥവാ കറുംവെരുക്. ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം വംശനാശ ഭീഷണിയുള്ള ജീവിയാണിത്. ഇവയുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന് ഐ.യു.സി.എൻ. കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ഇരവികുളം ദേശീയോദ്യാനത്തിലും ചിന്നാർ വന്യജീവി സങ്കേതത്തിലുമാണ് മരനായകളെ പ്രധാനമായും കണ്ടുവരുന്നത്. കറുംവെരുക് എന്നാണ് മലയാളത്തിൽ വിളിച്ചിരുന്നതെങ്കിലും തമിഴ് പേരായ മരനായ എന്നാണ് ഈ ജീവിയെ കുറിക്കാൻ ഇന്ന് പരക്കെ ഉപയോഗിക്കുന്നത്.
പ്രശസ്ത വന്യജീവി ഛായാഗ്രാഹകൻ എൻ.എ. നസീർ എടുത്ത ചിത്രം തിരുത്തുക