വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-02-2009
രണ്ട് ജോടി ചിറകുകളും സങ്കീർണ്ണമായ കണ്ണുകളോടും നീണ്ട ശരീരത്തോടും ആറ് കാലുകളോടും കൂടിയ പറക്കാൻ കഴിയുന്ന ഒരു ഷഡ്പദമാണ് തുമ്പി. ഇവ സാധാരണയായി കൊതുകുകൾ, ഈച്ച, കായീച്ച, കണ്ണീച്ച പോലെയുള്ള ചെറുപ്രാണികൾ തേനീച്ച, ചിത്രശലഭങ്ങൾ എന്നിവയെ ആഹാരമാക്കുന്നു. തുമ്പികളുടെ ലാർവകൾ ജലത്തിൽ വസിക്കുന്നവയായതിനാൽ ഇവയെ തടാകങ്ങൾ കുളങ്ങൾ കായലുകൾ നീർചാലുകൾ ഈർപ്പമുള്ള പ്രദേശങ്ങൾ എന്നിവയുടെ ചുറ്റുവട്ടങ്ങളിൽ കണ്ടുവരുന്നു. തുമ്പികളേയും വാലന്‌തുമ്പികളേയും ഒഡോനേറ്റ്സ് എന്ന വർഗ്ഗത്തിൽ പെടുത്തിയിരിക്കുന്നു. ഇന്ന് ലോകത്തിൽ 6000 ഓളം തരങ്ങൾ ഉണ്ട്. നീണ്ട വാലുള്ള ഒരു തുമ്പിയാണ് ചിത്രത്തിൽ
ഛായാഗ്രഹണം: നോബിൾ മാത്യു